ഒമിക്രോണ്‍ ആശങ്ക: കുവൈത്തില്‍ നിലവില്‍ കര്‍ഫ്യൂ ആലോചിക്കുന്നില്ല
കുവൈറ്റ് സിറ്റി : കോവിഡ് വകഭേദമായ ഒമിക്രോൺ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജ്യത്ത് ഭാഗികമായോ പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmFകുവൈത്തില്‍ ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് രോഗം പടരാതിര്ക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ നടപടികളും ശക്തമായി തുടരും.സൗദിയിൽ ഇന്ന് ആദ്യ ഒമിക്രോൺ വക ഭേദം റിപ്പോർട്ട് ചെയ്തിരുന്നു.അതേ സമയം കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന യുടെ മുന്നറിയിപ്പിന്റെ സ്ഥിരീകരണമാണു ഇപ്പോൾ ഗൾഫ് മേഖലയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയത് എന്ന് കൊറോണ ഉന്നത അവലോകന സമിതി ചെയർമ്മാൻ ഡോ. ഖാലിദ് അൽ ജാറല്ല വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
Comments (0)