ഒമിക്രോണ്‍ : വിദേശജോലി നഷ്ടമാകുമെന്ന ഭയത്തില്‍ നഴ്സ് ആത്മഹത്യ ചെയ്തു
ഒമിക്രോൺ വേരിയന്റ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദേശജോലി നഷ്ടമാകുമെന്ന ആശങ്കയില്‍ നഴ്സ് ജീവനൊടുക്കി. ഒമിക്രോൺ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിമാനസർവീസുകൾ നിർത്തലാക്കുന്നതോടെ വിദേശ ജോലിനഷ്ടമാകുമോ എന്ന വിഷമത്തിലാണ് മണിമലയിൽ നഴ്സായ യുവതി ജീവനൊടുക്കിയത്. കോട്ടയം ജില്ലയിലെ വാഴൂർ ഈസ്‌റ്റ് ആനകുത്തിയിൽ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
മണിമല വള്ളംചിറയിലെ ഭർതൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്. കൊവിഡ് മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭർത്താവ് റോഷൻ പാലായിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയിൽ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷൻ ചെല്ലുമ്പോൾ ബെഡ്‌റൂമിന്റെ കതക് ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോൾ നിമ്മിയെ ഷാളിൽ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാൾ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
കർണാടകത്തിൽ നഴ്‌സായിരുന്ന നിമ്മി സ്വീഡനിൽ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവർ വ്യക്‌മാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
Comments (0)