അനാവശ്യ യാത്രകള്‍ ഇപ്പോള്‍ വേണ്ട; കുവൈത്ത്
കുവൈത്ത് സിറ്റി: ലോകത്താകമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രാലയം . മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ രോഗവ്യപന സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ വിദേശ രാജ്യങ്ങളിലുള്ള കുവൈത്തി പൗരന്മാരോട് അതത് രാജ്യങ്ങള്‍ പിന്തുടരുന്ന ആരോഗ്യ സുരക്ഷാ നടപടികള്‍ ഗൗരവത്തോടെ സ്വീകരിക്കാനും ജാഗ്രതയോടെ തുടരാനും മന്ത്രാലയം അധികൃതര്‍ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോന്‍ രാജ്യത്ത് എത്താതിരിക്കാൻ വലിയ പ്രതിരോധ സംവിധാനമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അത്യാവശ്യഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന കുവൈത്ത് പൗരന്മാര്‍ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസ്സിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF
Comments (0)