Posted By admin Posted On

കുവൈത്ത് ശീതകാലത്തിലേക്ക്, താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി:
ഡിസംബർ ഏഴിന് കുവൈത്ത് ശീത കാലത്തിലേക്ക് പ്രവേശിക്കുമെന്ന് ആസ്ട്രോണമർ ആദെൽ അൽ സാദൗൺ അറിയിച്ചു രണ്ടു ഘട്ടങ്ങളിലായി ഡിസംബർ ഏഴ് മുതൽ ജനുവരി 14 വരെ ഏകദേശം 40 ദിവസമാകും ശീതകാലം അനുഭവപ്പെടുക. ഇതിൽ ഡിസംബർ 27 വരെ ആദ്യഘട്ടവും ഡിസംബർ 28 മുതൽ ഫെബ്രുവരി 14 വരെ രണ്ടാം ഘട്ടവുമായിരിക്കും .ഈ ഘട്ടത്തിലാകും ആദ്യ ഘട്ടത്തേക്കാൾ തണുപ്പ് അനുഭവപ്പെടുക..ഈ കാലയളവിൽ അന്തരീക്ഷ താപ നില പൂജ്യം ഡിഗ്രി സെൽഷ്യസ് വരെയായി കുറയുമെന്നും അദ്ദേഹം അറിയിച്ചുപകൽ സമയം കുറയുന്നതും രാത്രി സമയം കൂടുന്നതുമാണ് താപനില കുറയാനുള്ള കാരണമെന്നും അദ്ദേഹം വിശദീകരിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G4Af0TBmC3E2XT7Xg485ID

Comments (0)

Leave a Reply

Your email address will not be published. Required fields are marked *