Posted By Editor Editor Posted On

കുവൈത്തിൽ പ്രതിദിനം 20 സ്ത്രീകൾ വിവാഹമോചിതരാകുന്നു

കുവൈത്ത് സിറ്റി:
കുവൈത്തിൽ പ്രതിദിനം വിവാഹമോചിതയാകുന്നത്ശരാശരി 20 സ്ത്രീകളെന്ന് കണക്കുകൾ.അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് ഇതിൽ പതിനഞ്ചു പേർ സ്വദേശി സ്ത്രീകളും അഞ്ചുപേർ പ്രവാസി സ്ത്രീകളുമാണ് വിവാഹമോചന നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വലിയ തോതിൽ ഉയർന്നുവെന്നാണ് കണക്കുകൾ. 2016നും 2020നും ഇടയിൽ വിവാഹമോചന നിരക്ക് പ്രതിദിനം 20 എന്ന നിലയിലേക്ക് ഉയർന്നു.2016 മുതൽ 2020 വരെ രാജ്യത്ത് വിവാഹ മോചനം നേടിയവരുടെ എണ്ണം ഇത് പ്രകാരമാണ്.
2016: ആകെ 7223 ( 5,259 കുവൈത്തി സ്ത്രീകൾ )
2017 : : ആകെ 7433 ( 5,402കുവൈത്തി സ്ത്രീകൾ )
2018: ആകെ 7869( കുവൈത്തി സ്ത്രീകൾ 5,764 )
2019: ആകെ 7888(കുവൈത്ത് സ്ത്രീകൾ 5,857)
2020: ആകെ 5932 (കുവൈത്ത് സ്ത്രീകൾ 4,294 )
കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം വിവാഹമോചന നിരക്കിൽ കുറവ് വന്നതായും കണക്കുകൾ വ്യക്തമാക്കുന്നു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/F47cynEMFNhBtzPpelC9T9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *