കുവൈത്തിൽ അതി കഠിനമായ തണുപ്പ് വരുന്നു
കുവൈത്ത് സിറ്റി :
കനത്തതും ഇടത്തരവുമായ മഴയ്‌ക്കൊപ്പം ഈ ശൈത്യകാലത്ത് കുവൈറ്റിനെ കടുത്ത തണുപ്പും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിഈ സീസണിൽ കനത്ത മഴയും സാധാരണ മഴയും മാറി മാറി വരുമെന്നും വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, തെക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ ന്യൂനമർദം രാജ്യത്ത് അനുഭവപ്പെട്ടെന്ന് കാലാവസ്ഥ വിദഗ്ധൻ മുഹമ്മദ് കരം വിശദീകരിച്ചു. ഇന്ന് കൂടുതൽ മേഘാവൃതമാകുകയും അത് മഴയിലേക്ക് നയിക്കുകയും ചെയ്യും..നാളെ മുതൽ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും കരം അറിയിച്ചു. നാളെ മുതൽ രാത്രി കാലങ്ങളിൽ കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9
Comments (0)