Posted By Editor Editor Posted On

കുവൈത്തിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഇന്ത്യക്കാരൻ വാഹനമിടിച്ചു മരിച്ചു

കുവൈറ്റ് സിറ്റി, കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്ത്യൻ പ്രവാസി വാഹനമിടിച്ചു മരിച്ചു . സ്വദേശി ഓടിച്ച വാഹനമിടിച്ചാണ് ഇയാൾ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സിക്സ്ത്ത് റിങ് റോഡില്‍ ഫര്‍വാനിയയില്‍ വെച്ചായിരുന്നു അപകടം. വിവരം ലഭിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. . ഇയാളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. യുവാവ് പെട്ടെന്നാണ് ഹൈവേ ക്രോസ് ചെയ്‍തതെന്നും അതുകൊണ്ടുതന്നെ തനിക്ക് അപകടം ഒഴിവാക്കാന്‍ സാധിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *