രണ്ടാഴ്ചയായി കുവൈറ്റിൽ കൊവിഡ് മരണം ഇല്ല
രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇന്നലെ 26 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു ഇതോടെ രാജ്യത്ത് ആകെ സജീവമായ കേസുകൾ 277 മാത്രമാണ്. രാജ്യത്ത് അവസാനമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് നവംബർ 1 നാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 2,462 ആയി.ഇന്നലെ 18 രോഗമുക്തി കേസുകളും രേഖപ്പെടുത്തിയതായി മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു, മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 410,295 ആയി ഉയർന്നു, മൊത്തം പരിക്കുകളിൽ ആകെ റിക്കവറി കേസുകൾ 99.34 ശതമാനമാണ് മൂന്ന് പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നത് രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 277 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,616 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത് ഇതോടെ പരിശോധനകളുടെ എണ്ണം 5082,627 ആയി ഉയർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW
Comments (0)