ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി; ഒന്നാമതെത്തി കുവൈത്ത് ദിനാർ
സ്കൂപ്പ് വൂപ്പ്പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ഒന്നാമതെത്തി. യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ ഓരോ കറൻസിയുടെയും വിനിമയ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത് എന്നാൽ യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരായ പ്രാദേശിക കറൻസിയുടെ ശക്തിയുടെ റേറ്റിംഗ് രാജ്യത്തിന്റെ സാമ്പത്തിക ശക്തി വ്യാപാര സന്തുലിതാവസ്ഥ ബജറ്റ് നില തുടങ്ങിയവ പ്രതിഫലിപ്പിക്കില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.1960-ൽ ആദ്യമായി പുറത്തിറക്കിയ കുവൈറ്റ് ദിനാർ ഏറ്റവും മൂല്യവത്തായ കറൻസിയായി മാറിയെന്നും ലോകത്തെമ്പാടുമുള്ള ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നാമതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു..ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 9% സ്വന്തമായതിനാൽ കുവൈറ്റ് ഒരു എണ്ണ രാജ്യമാണ് എന്നും എണ്ണ വരുമാനം രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 80% പ്രതിനിധീകരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു .ശക്തമായ 10 കറൻസികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹറൈനി ദിനാർ ആണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW
Comments (0)