Posted By admin Posted On

കുവൈത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു:കാരണം ???

കുവൈത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതായി കണക്കുകൾ . ഒരു മാസത്തിൽ ശരാശരി 12 ആത്മഹത്യ കേസുകളാണ് കുവൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ വര്ഷം കുവൈറ്റിൽ 120 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതായി ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്ത ആത്മഹത്യകളുടെ എണ്ണം 90 മാത്രമായിരുന്നു.ആത്മഹത്യാ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിലാണ് , കൊവി‍ഡ് മഹാമാരിയുടെ വരവോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ പഠന പ്രകാരം നൂറുകണക്കിന് കമ്പനികളും വാണിജ്യ പ്രവർത്തനങ്ങളും അടച്ചുപൂട്ടിയത് മൂലമുണ്ടായ തൊഴിലില്ലായ്മയും, ലഹരി ഉപയോഗവും ആത്മഹത്യാ പ്രവണത വർധിപ്പിച്ചു .അതേ സമയം നിരവധി ഏഷ്യാക്കാരെ ആത്മഹത്യയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തടയാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW

Comments (0)

Leave a Reply

Your email address will not be published. Required fields are marked *