കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ ഇനി പുതിയ അപ്ഡേറ്റുകൾ :അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി. നിരവധി പ്രധാനപ്പെട്ട അപ്ഡേറ്റുകളാണ് പുതിയ അപ്ഡേറ്റിൽ ഉള്ളത് . ആദ്യ ഘട്ടം എന്ന നിലയിൽ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിെൻറ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പുതുതായി ഉൾപ്പെടുത്തുക. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെയും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വാർത്തകുറിപ്പിൽ അറിയിച്ചു.ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, സിവിൽ ഐ.ഡി, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ ഡിജിറ്റൽ പതിപ്പ് ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതോടെ ഇടപാടുകൾ എളുപ്പമാക്കുകയും രേഖകൾ നഷ്ടപ്പെടാനും കാലഹരണപ്പെടാനുമുള്ള സാധ്യത കുറയുകയും ചെയ്യും.വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അധികം വൈകാതെ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് വാർത്ത വിനിമയ മന്ത്രി ഡോ. റന അൽ ഫാരിസ് കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW
Comments (0)