ഓൺലൈൻ ഷോപ്പിങ്: മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: ഒാൺലൈൻ ഷോപ്പിങ് നടത്തുന്നവർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം . വ്യക്തമായി അറിയാത്ത ഷോപ്പിങ് വെബ്സൈറ്റിലൂടെ പണമയച്ച് സാധനങ്ങൾക്ക് ഒാർഡർ ചെയ്ത് പണം നഷ്ടപെടുത്തരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെക്യൂരിറ്റി വകുപ്പ് മുന്നറിയിപ്പ് നൽകി.മന്ത്രാലയം പുറത്ത് വിട്ട പ്രധാന നിർദേശങ്ങൾ ഇവയാണ് . പൊതു വൈഫൈ കണക്ഷൻ ഉപയോഗിച്ച് ഇടപാട് നടത്തരുത്. അറിയപ്പെടാത്ത വെബ്സൈറ്റുകൾക്ക് വൻതുക അയക്കരുത്.വിശ്വാസ്യതയുള്ളതാണെന്ന് ഉറപ്പുവരുത്തണം, സംശയം തോന്നുന്ന രീതിയിൽ അതിശയിപ്പിക്കുന്ന ഒാഫറുകളുമായി എത്തുന്ന സൈറ്റുകളിൽ പ്രത്യേകം ശ്രദ്ധിക്കണം.സമീപ ദിവസങ്ങളിലായി വ്യാപകമായി തട്ടിപ്പുകൾ സംബന്ധിച്ച പരാതികൾ ഉയർന്നതോടെയാണ് സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകിയത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07
Comments (0)