വാട്സാപ്പില്‍ അയച്ച മെസേജുകള്‍ ഇനി എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാം; ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറില്‍ മാറ്റം വരുന്നു
വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ മാറുന്നു. ഇനി മൂന്നു മാസത്തിനുള്ളില്‍ വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്ന് വാബീറ്റാഇന്‍ഫോ. ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ് വാട്സാപ്പില്‍ ഒരാള്‍ പോസ്റ്റു ചെയ്യുന്ന സന്ദേശം ഡിലീറ്റു ചെയ്യാന്‍ ഇപ്പോള്‍ അയാള്‍ക്ക് ലഭിക്കുന്നത്. ഒരുപക്ഷേ എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരം ഒരുങ്ങിയേക്കാമെന്നും വാബീറ്റാഇന്‍ഫോ പറയുന്നു.2017-ലാണ് വാട്‌സാപ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തില്‍ പരിധി ഏഴ് മിനിറ്റായിരുന്നു. 2018-ല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ പരിധി 4,096 സെക്കന്‍ഡായി ഉയര്‍ത്തി. അതായത് ഒരു മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡ്. കൂടാതെ, വാട്‌സാപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ആപ്പിന്റെ വെബ് പതിപ്പിനും മൊബൈല്‍ പതിപ്പിനും ഈ പുതിയ ഫീച്ചര്‍ ലഭിക്കും. അതേസമയം, മൊബൈല്‍ ആപ്ലിക്കേഷനായാണ് രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ചത്. വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ അയയ്ക്കുന്നതിന് മുന്‍പ് വെബിലും മൊബൈലിലും എഡിറ്റ് ചെയ്യാന്‍ കഴിയും. കൂടാതെ,
ഉപയോക്താക്കള്‍ സന്ദേശം ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് സ്റ്റിക്കര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു പുതിയ ഫീച്ചറിലും വാട്‌സാപ് പ്രവര്‍ത്തിക്കുന്നുണ്ട്.വാട്‌സാപ് ഡെസ്‌ക്ടോപ്പ് ഫോട്ടോ എഡിറ്ററിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ഡെസ്‌ക്ടോപ്പ് അപ്ലിക്കേഷനില്‍ ചിത്രങ്ങള്‍ അയയ്ക്കുന്നതിന് മുന്‍പ് എഡിറ്റുചെയ്യാന്‍ അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളില്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാനും കഴിയും. ആപ്പിന്റെ മൊബൈല്‍ പതിപ്പില്‍ മാത്രം ഫീച്ചര്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഇപ്പോള്‍ വാട്‌സാപ് വെബ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാംനിലവില്‍, വാട്‌സാപ്പില്‍ നിന്ന് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും സമയപരിധിയില്ലാതെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്്. അതേസമയം, ടെലഗ്രാമിലും, ഇന്‍സ്റ്റഗ്രാമിലും ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത സന്ദേശം എത്രകാലം കഴിഞ്ഞും നീക്കംചെയ്യാനുള്ള അവസരം ഇപ്പോള്‍ തന്നെയുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EK1W77X402TGnc54iULIpd
Comments (0)