Posted By admin Posted On

പ്രവാസികൾക്ക് തിരിച്ചടിയാകും :കുവൈത്തിൽ സർക്കാർ സേവന ഫീസുകൾ 500 ശതമാനത്തിലധികം വർധിപ്പിക്കാൻ ആലോചന

കുവൈത്തിൽ വർക്ക് പെർമിറ്റ് ( ഇദ്ൻ അമൽ )പുതുക്കുന്നത്‌ ഉൾപ്പെടെ വിദേശികൾക്ക്‌ നൽകുന്ന മുഴുവൻ സേവനങ്ങൾക്കും 500 ശതമാനത്തിൽ അധികം ഫീസ്‌ വർദ്ധിപ്പിക്കാൻ മാനവശേഷി സമിതി ആലോചിക്കുന്നുഇതിന്റെ ഭാഗമായി വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും പുതുക്കലിന്റെയും ഫീസ് അവലോകനം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ മാൻപവർ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.റിപ്പോർട്ട് അനുസരിച്ച്, സർക്കാർ സേവനങ്ങൾക്കും പ്രവാസികളുടെ ഇടപാടുകൾക്കുമുള്ള ഫീസ് നിലവിലെ ഫീസിൽ നിന്ന് 500 ശതമാനം വരെ മാൻ പവർ അതോറിറ്റി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ പ്രവാസികളിൽ നിന്ന് കുവൈറ്റ് ഈടാക്കുന്ന ഫീസ് ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് എന്ന് വിലയിരുത്തിയാണ് പുതിയ നീക്കം നിലവിൽ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു പ്രതിവർഷം 10 ദിനാറാണു നിരക്ക്‌. വർദ്ധനവ്‌ നടപ്പിലായാൽ ഇത്‌ ഒറ്റയടിക്ക്‌ 50 ദിനാർ ആയി ഉയരും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif

Comments (0)

Leave a Reply

Your email address will not be published. Required fields are marked *