Posted By admin Posted On

വിസ കച്ചവടം; കുവൈത്തിൽ 800 കമ്പനികൾക്കെതിരെ അന്വേഷണം

കുവൈത്ത് സിറ്റി :
കുവൈത്തിൽ കഴിഞ്ഞ വർഷം മാർച്ച്‌ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ 800 വ്യാജ കമ്പനികൾ അന്വേഷണം നേരിടുന്നതായി റിപ്പോർട്ട്‌..അന്വേഷണത്തിന് വിധേയമായ കമ്പനിയുടെ ഫയലുകൾ അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. .ഈ കമ്പനികളുടെ ഫയലുകളിൽ രജിസ്റ്റർ ചെയ്തിരുന്ന 60,000ത്തിൽ കൂടുതൽ പ്രവാസികൾ രാജ്യം വിട്ടതായും വൃത്തങ്ങൾ വെളിപ്പെടുത്തിഈ കമ്പനികളുടെ പേരിലുള്ള വിസയിൽ പണം നൽകി വന്നവരാണു ഇവർ.വിസ കച്ചവടം തടയുന്നതിനു ആവശ്യമായ നടപടികൾ ഊർജ്ജിതമാക്കി വരികയാണു. ആഭ്യന്തര മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായും ഏകോപിപ്പിച്ച് റെസി‍ൻസി ഡീലർമാരെയും വ്യാജ കമ്പനികളെയും കണ്ടെത്താൻ രാജ്യത്ത് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.ഫാമുകളുടെ പേരിൽ നടത്തുന്ന വിസ കച്ചവടം തടയാൻ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif

Comments (0)

Leave a Reply

Your email address will not be published. Required fields are marked *