കോവിഡ് ബൂസ്റ്റർ ഡോസ് ; അറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രലയം
കുവൈത്തിൽ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് ഇനി മുൻകൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസം കഴിഞ്ഞവർക്ക് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി കോവിഡ് -19 വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ് ) കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ യജ്ഞത്തിെൻറ ഭാഗമായാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സ്ഫോഡ്, ഫൈസർ വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.ബൂസ്റ്റർ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ മിഷ്‌റഫ് ഏരിയയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ കോവിഡ്-19 വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് നേരിട്ട് പോയി സൗജന്യമായി കുത്തിവെപ്പെടുക്കാം. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂർത്തിയായിരിക്കണം എന്ന നിബന്ധന മാത്രമാണ് ഇവർക്ക് ഉണ്ടായിരിക്കുക ..പ്രതിരോധശേഷി ശക്തിപ്പെടുത്താനും കോവിഡിെൻറ അപകടസാധ്യതയെ ഇല്ലാതാക്കാനും വാക്‌സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif
Comments (0)