Posted By admin Posted On

കുവൈത്തില്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി:രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ


കുവൈത്ത് സിറ്റി:
കുവൈത്തില്‍ അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷനുള്ള (covid vaccination) രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം (Kuwait health ministry) ശനിയാഴ്‍ചയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രജിസ്‍ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം രക്ഷിതാവിന്റെ ഫോണിലേക്ക് വാക്സിനേഷന്‍ തീയ്യതി, സമയം, സ്ഥലം എന്നിവ അറിയിച്ചുകൊണ്ടുള്ള മേസേജ് ലഭിക്കും.അതേസമയം, വാഫ്ര, അബ്ദലി മെഡിക്കൽ സെന്ററുകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും കുവൈത്തികൾക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് ആരോ​ഗ്യ വിഭാ​ഗം അധികൃതർ പറഞ്ഞു. ആ​ദ്യ ഡോസ് എടുക്കാനുള്ളവർക്കും വാക്സിനേഷൻ പൂർത്തിയാക്കാൻ ഉള്ളവർക്കും ഇവിടെ എത്തി വാക്സിൻ സ്വീകരിക്കാമെന്ന് മെബൈൽ ഇമ്മ്യൂണൈസേഷൻ യൂണിറ്റ് ടീം ഹെ‍ഡ് ഡോ. ദിന അൽ ദുബൈബ് അറിയിച്ചു. അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷനായി രെജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക്ചെയ്യുകhttps://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FkO7AdvJiiS2U22pfOeeWP

Comments (0)

Leave a Reply

Your email address will not be published. Required fields are marked *