കുവൈത്തിൽ നിന്നും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പ്രത്യേക അറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് ഫോണ്‍കോളുകള്‍ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകൾ സജീവമായതോടെ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് തങ്ങള്‍ ആരെയും ബന്ധപ്പെടാറില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ ചിലര്‍ സ്വദേശികളെയും പ്രവാസികളെയും ബന്ധപ്പെട്ട് അവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നുവെന്നും ഇത് വ്യാജമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്ത ചിലരുടെ മൊബൈല്‍ ഫോണിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലാണ് എസ്.എം.എസ് സന്ദേശം ലഭിച്ചത്. ചിലര്‍ക്ക് ഇത്തരത്തിലുള്ള ഫോണ്‍ കോളുകളും ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യക്തിവിവരങ്ങള്‍ അന്വേഷിക്കുകയും ശേഷം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ലിങ്ക് തുറക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത്തരം ലിങ്കുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt
Comments (0)