കുവൈത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം
കുവൈത്ത് സിറ്റി:
കുവൈത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ എമർജൻസി ഉന്നതതല സമിതി തീരുമാനിച്ചു. റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യവസായം, ബേക്കറികൾ, മത്സ്യബന്ധനം ഫാമുകൾ, എന്നി മേഖലകളിൽ വാണിജ്യ സന്ദർശന വിസയും വർക്ക് പെർമിറ്റുകളും നൽകുന്നത് പുനരാരംഭിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത് .പൗള്‍ട്രി ഫാമുകള്‍ക്കും പാൽ ഉൽപന്ന സ്ഥാപനങ്ങൾക്കും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും .ഗ്രോസറികൾ, വെള്ളം, ജ്യൂസ് ബോട്ടിലിംഗ് കമ്പനികൾ മുതലായ മേഖലകളിലും ഈ ഇളവുകൾ ബാധകമായിരിക്കും.അതേ സമയം വാക്‌സിനേഷൻ ഉൾപ്പെടെ സർക്കാർ പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതലുകൾ പാലിച്ചുകൊണ്ട് മാത്രമേ പുതിയ വിസയിൽ എത്തുന്നവരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.രാജ്യത്തെ ആരോഗ്യ സ്ഥിതി അനുദിനം മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് തീരുമാനം എന്ന് സമിതി അധ്യക്ഷൻ ഷെയ്ഖ് ഹമദ് ജാബിർ അലി പറഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4
Comments (0)