കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച എട്ടായിരത്തോളം പേർക്കെതിരെ നടപടി വരുന്നു
കുവൈത്ത് സിറ്റി:
കൊവിഡ് നിയന്ത്രണങ്ങളും ക്വാറന്‍റൈനുള്ള ഷ്‍ലോനാക്ക് ആപ്ലിക്കേഷനിലെ നിര്‍ദേശങ്ങളും ലംഘിച്ച സ്വദേശികളും വിദേശികളുമായ എണ്ണായിരത്തോളം പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്കൊരുങ്ങുന്നു മാനദണ്ഠങ്ങൾ പാലിക്കാതെ യാത്ര ചെയ്ത ആയിരത്തിൽ അധികം പരാതികളാണ് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരിക്കുന്നത്. ഇവകൾ അടക്കം എട്ടായിരത്തോളം പരാതികളാണ് ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗത്തിനു ലഭിച്ചിരിക്കുന്നത് .മന്ത്രാലയത്തിലെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗത്തിന് കൈമാറിയ പരാതികൾ പരിശോധിച്ച് വരികയാണ്. കുവൈത്തിലേക്ക് വിദേശത്ത് നിന്ന് തിരികെ എത്തുമ്പോഴും കൊവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും നിർദിഷ്ട സ്ഥലങ്ങളിൽ ക്വാറന്റൈൻ അനുഷ്ഠിക്കണമെന്ന നിർദേശം ലംഘിച്ച് മറ്റു സ്ഥലങ്ങളിൽ സഞ്ചരിച്ചവർക്കെതിരെയുമാണ് പ്രധാനമായും പരാതികൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4
Comments (0)