കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് കുറക്കാൻ നീക്കം
കുവൈത്ത് സിറ്റി:
കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.അഹ്മദി ഗവർണറേറ്റിലെ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് നിലവിൽ രാജ്യത്ത് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദിനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ടുവർഷം താമസം എന്നിങ്ങനെയുള്ള നിബന്ധനകൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6 ജോലിമാറ്റമോ മറ്റോ ആയ കാരണത്താൽ ഇൗ പരിധിക്ക് പുറത്താവുന്നവർ ലൈസൻസ് തിരിച്ചേൽപിക്കേണ്ടതുണ്ട്. ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കും. ഇത്തരം തസ്തികകളിൽനിന്ന് മാറിയാൽ ലൈസൻസ് തിരിച്ചേൽപിക്കണം. ഇങ്ങനെ ചെയ്യാത്തവരെ പിടികൂടുന്നതിന് പുതിയസംവിധാനം ഏർപ്പെടുത്തും . അതേ സമയം സ്കൂളുകൾ തുറന്നതോടെ കുവൈത്തിലെ റോഡുകളിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കുകൾ തടയാനായി എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിങ്ങ് ശക്തമാക്കിയതായും, ഫീൽഡ് സെക്യൂരിറ്റി വിഭാഗങ്ങൾ സ്കൂൾ വർഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും അൽ-നവാഫ് സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6
Comments (0)