Posted By admin Posted On

കുവൈറ്റ് ശൈ​ഖ് ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി:
കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ്, ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിഅ​ടു​ത്തി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. പാ​ല​ത്തി​ൽ ഇ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​ര​ക്ക്​ കുറവായതിനാൽ അ​മി​ത വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ ഇ​ടി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്ക്​ പ്ര​ത്യേ​ക ട്രാ​ക്ക്​ നി​ർ​മി​ക്കു​ന്ന​തും അധികൃതർ ആലോചിക്കുന്നുണ്ട് ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ക​ട​ൽ​പാ​ല​മാ​ണ് ശൈ​ഖ്​ ജാ​ബി​ർ ബ്രിഡ്‌ജ്‌ . ഗ​സാ​ലി അ​തി​വേ​ഗ പാ​ത​യി​ലെ സി​ഗ്ന​ൽ പോ​യ​ൻ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ജ​മാ​ൽ അ​ബ്​​ദു​ന്നാ​സി​ർ റോ ​ഡി​ന് അ​നു​ബ​ന്ധ​മാ​യി സു​ബി​യ്യ സി​റ്റി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന പാ​ല​ത്തി​ന് 37.5 കി​ലോ​മീ​റ്റ​ർ ആ​ണ് നീ​ളം. ദോ​ഹ തു​റ​മു​ഖ ദി​ശ​യി​ലേ​ക്ക് പോ​കു​ന്ന കൈ​വ​ഴി​ക്ക്​ 12.4 കി​ലോ​മീ​റ്റ​ർ നീ​ള​മാ​ണു​ള്ള​ത്
.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4

Comments (0)

Leave a Reply

Your email address will not be published. Required fields are marked *