കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് :സുപ്രധാന അറിയിപ്പുമായി ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി :
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്മെൻറ് സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് അറിയിച്ചു എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്മെൻറ് സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ നഴ്സിംഗ് റിക്രൂട്മെന്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിശ്ചയിച്ച ഫീസ് നിരക്കിനേക്കാൾ അധിക തുക ഈടാക്കുന്നവരെ കുറിച്ച് ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു . മുപ്പതിനായിരം രൂപയും ജി. എസ്. ടി. യുമാണു ഇതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഇതിൽ ഒരു പൈസ പോലും ആരും അധികം നൽകരുത്. അധിക തുക ഈടാക്കുന്നത് അഴിമതി ആണു. അഴിമതി ഒരിക്കലും വെച്ചു പൊറുപ്പിക്കില്ല ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിൽ സ്ഥാനപതി ഊന്നിപ്പറഞ്ഞു .നഴ്സിംഗ് റിക്രൂട്‌മന്റ് ചാർജ്ജ് ആയി കുവൈത്ത് അധികൃതർ ഒരു പൈസ പോലും ഈടാക്കുന്നില്ല.ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രിയുമായും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരവധി തവണ താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സുമാരെ ഇന്ത്യയിൽ നിന്നു നേരിട്ട് റിക്രൂട്‌മന്റ് നടത്തുവാനാണു ശ്രമിക്കുന്നത്. ഗാർഹിക വിസ റിക്രൂട്ട്‌മന്റ് നിരക്ക് കുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും സ്ഥാനപതി വ്യക്തമാക്കി.സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഒരു രൂപ പോലും അധികം ഏജൻസികൾക്കോ മറ്റോ കൊടുക്കരുത്. അങ്ങനെ ആരെങ്കിലും വാങ്ങുന്നുവെങ്കിൽ അത് തട്ടിപ്പാണ്. വാങ്ങുന്നതായി അറിഞ്ഞാൽ എംബസിയെ വിവരം അറിയിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എംബസിയെ നേരിട്ട് അറിയിക്കണം. ഇതിന് ഇടനിലക്കാരുടെ ആവശ്യമില്ല.കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമമാണ് എംബസ്സിയുടെ ഏറ്റവും പ്രധാന പരിഗണന. അവർക്ക് പ്രശ്നങ്ങൾ അറിയിക്കാനായി 12 വാട്സാപ് നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആർക്കും എംബസിയുടെ ഏത് വിഭാഗവുമായി ബന്ധപ്പെട്ടും വിളിക്കാമെന്നും അദ്ദേഹം കൂട്ടി ചേർത്തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6
Comments (0)