കോവിഡിനെ തുരത്തി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന ലോകത്തിലെ കുറച്ച് രാജ്യങ്ങളുടെ ഗണത്തിലേക്ക് കുവൈത്തും ഇടംപിടിക്കാൻ പോകുകയാണെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. സാധാരണ ജന ജീവിതത്തിലേക്ക് തിരികെ എത്താൻ ഭാഗ്യം ലഭിച്ച ലോകത്തിലെ അപൂർവ്വം ചില രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. രാജ്യത്തേ ജന ജീവിതം ഏറെകുറെ മികച്ച നിലയിലാണ് മുന്നോട്ട് നീങ്ങുന്നത്ചില മേഖലയിൽ വളരെ കുറഞ്ഞ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. ഇത് വൈകാതെ നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നമ്മൾ ലോകത്തിെൻറ ഭാഗമാണ്.വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായി ഉണ്ട്. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയാതെ കുവൈത്തിന് മാത്രം പൂർണമായി ജാഗ്രത കൈവിടാൻ കഴിയില്ല. അതുകൊണ്ടുതന്നെ, ചില നിയന്ത്രണങ്ങൾ കൂടിയേ തീരൂ. അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത് , 2020 ഏപ്രിൽ 2 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 40 പേർ രോഗമുക്തി നേടി, ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ആദ്യമായാണ് 0 മരണം രേഖപ്പെടുത്തുന്നത് . 9 പേർ മാത്രമാണ് ഇനി തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.20 %. 16506 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 658 പേരാണ് ഇനി ചികിത്സയിലുള്ളത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6
Comments (0)