കുവൈത്ത്:സ്വകാര്യ സ്കൂളുകളിൽ കോവിഡ് കാല ഫീസിളവ് പിൻവലിച്ചു
കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിൽ കോവിഡ് കാല ഫീസിളവ് പിൻവലിച്ചു നേരത്തെ ക്ലാസുകൾ ഒാൺലൈനാക്കിയതിനോട്യ അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത് .അതായത് ഈ മൂലം കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറുന്നതായിരിക്കും.കൂടാതെ ട്യൂഷൻ ഫീസ് മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ഈടാക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ല.വിദേശ സ്കൂളുകൾക്ക് നേരിട്ടുള്ള ക്ലാസുകൾ സെപ്റ്റംബർ 26 മുതൽ ആരംഭിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് പുറത്തിറക്കിയ അറിയിപ്പ്പിൽ വ്യക്താമാക്കുന്നുണ്ട്.
സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തികകാര്യ വകുപ്പിന് അറിയിപ്പ് നൽകിയിട്ടുണ്ട്. പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്കൂളിെൻറ അംഗീകാരംതന്നെ റദ്ദാക്കുന്നതാണ് .സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്കൂളുകൾക്കും ദ്വിഭാഷാ സ്കൂളുകൾക്കും ഇന്ത്യൻ, പാകിസ്താനി, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണ്.
Comments (0)