കുവൈത്തിലെ ഹോട്ടലുകൾ പ്രതിസന്ധിയിൽ നിന്നും തിരിച്ചു വരുന്നു
കുവൈത്ത് സിറ്റി∙ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റസ്റ്ററന്റുകളിൽനിന്നും ഇരുന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതോടെ ഹോം ഡെലിവറി കുറഞ്ഞുതുടങ്ങി. ഹോട്ടലുകളിൽഹോം ഡെലിവറി 25% വരെ കുറഞ്ഞെന്നാണ് കണക്കാക്കുന്നതെന്ന് റസ്റ്ററന്റ്-കഫേ- കേറ്ററിങ് ഫെഡറേഷൻ മേധാവി ഫഹദ് അൽ അർബാഷ് പറഞ്ഞു. ഹോട്ടലിൽ 80% വരെ ആളുകൾ എത്തിത്തുടങ്ങി. റസ്റ്ററന്റ്, കഫേ, കേറ്ററിങ് വിഭാഗങ്ങളിലായി കുവൈത്തിൽ ഏകദേശം 16000 സ്ഥാപനങ്ങളെങ്കിലുമുണ്ട്.ബ്രാഞ്ചുകൾ കൂടാതെ റസ്റ്ററന്റുകൾ 4000ൽ ഏറെ വരും. കോവിഡ് സാഹചര്യത്തിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്ന ഭക്ഷ്യശാലകളിൽ പലതും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J8lk31tAaAC9fdSsb1g54d
Comments (0)