Posted By Editor Editor Posted On

കുവൈത്തിലേക്കുള്ള വിമാന നിരക്ക് കുറയും :വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ അപേക്ഷ നൽകി

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താൻ ഡി ജി സി എ മന്ത്രി സഭക്ക് മുമ്പാകെ ശുപാർശ നൽകി നിലവിൽ 10,000 യാത്രക്കാരുള്ള വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മന്ത്രിസഭയോട് അഭ്യർത്ഥിച്ചത് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu
അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകാനാണ് സാധ്യത .ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ കുവൈത്തിലേക്ക് എത്തുന്നുണ്ടെകിലും നിലവിലെ പരിമിതമായ സീറ്റിങ് കപ്പാസിറ്റി മൂലം ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ തുടരുകയാണ് വിമാനത്താവളത്തിന്റെ ശേഷി ഉയർത്തുന്നതോടെ വിമാന കമ്പനികൾക്ക് കൂടുതൽ യാത്രക്കാരെ കൊണ്ടുവരാൻ കഴിയും ഇത് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകുമെന്നും ട്രാവൽ രംഗത്തുള്ളവർ പറയുന്നു.നിലവിലെ ക്വാട്ട പ്രകാരമുള്ള സർവീസുകൾ തുടരുന്നതിനാൽ കുവൈത്തിൽ നിന്നും പ്രവർത്തിക്കുന്ന വിമാന കമ്പനികൾക്ക് പുതിയ സ്ഥലങ്ങളിൽ നിന്നും സർവീസുകൾ തുടങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് .വിമാനത്താവളത്തിന്റെ പ്രതിദിന പ്രവർത്തന ശേഷി ഉയർത്തുന്നതോടെ കൂടുതൽ ഇടങ്ങളിൽ നിന്നും പുതിയ സർവീസുകൾ പ്രഖ്യാപിക്കാനും കമ്പനികൾക്ക് കഴിയും
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *