Posted By Editor Editor Posted On

2 കോടി വരെ വായ്പ, വിവാഹത്തിന് പണം; അറിഞ്ഞിരിക്കാം പ്രവാസികൾക്കുള്ള ഈ സേവനങ്ങൾ

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ അതിഭീമമാണ്. അതിൽ തന്നെ വിദേശത്തുള്ള പ്രവാസികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികളും ഉൾപ്പെടുന്നു. കേരളത്തിന്റെ സമ്പദ‌്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ തൊഴിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വ സഹായത്തിനുമായി വിവിധ പദ്ധതികളാണ് നോർക്ക നടപ്പാക്കി വരുന്നത്. ജോലി നഷ്ടപ്പെട്ടവർ, അപകടങ്ങളിലോ മറ്റോ അംഗഭംഗം വന്നവർ, പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ, പ്രവാസി പെൻഷൻ തുടങ്ങി വലിയ സഹായ പദ്ധതികളാണ് നിലവിലുള്ളത്. മലയാളികളിൽ വലിയൊരു വിഭാഗം വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നുണ്ടെങ്കിലും നോർക്കയുടെ പല സേവനങ്ങളും ഇവരിലേക്ക് കാര്യക്ഷമമായി എത്തുന്നില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUv64xMlQEiHdORi2HAp6Y

ഒരു സംരംഭകനായാലോ… പ്രവാസി ഭദ്രത (പേൾ)
കോവിഡ് മഹാമാരി കാരണം വിദേശ രാജ്യങ്ങളിലേക്കു തിരിച്ചു പോകാൻ കഴിയാതെ ഇരിക്കുന്നവരോ തൊഴിൽ നഷ്ടപ്പെട്ടവരോ ആയവർക്ക് സ്വയം സംരംഭം തുടങ്ങാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത (പേൾ). കുടുംബ ശ്രീയുടെ ജില്ലാമിഷൻ വഴി നടപ്പാക്കുന്ന പദ്ധതിക്ക് രണ്ടു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും. അവിദഗ്ധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ, കുറഞ്ഞ വരുമാനപരിധിയിൽ വരുന്ന പ്രവാസി കേരളീയർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് വായ്പ ലഭിക്കാൻ അർഹത.പദ്ധതിപ്രകാരം; ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യക്തിഗത വായ്പകൾ. 2 ലക്ഷം വരെയുള്ള പലിശരഹിതവായ്പ എന്നിങ്ങനെ ലഭിക്കും. കുറഞ്ഞത് 6 മാസമെങ്കിലും അയൽക്കൂട്ട അംഗത്വമുള്ള വ്യക്തിക്കോ വ്യക്തിയുടെ കുടുംബാംഗത്തിനോ, കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഏതെങ്കിലും സഹകരണ സംഘങ്ങളിലോ അംഗമായവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷമെങ്കിലും പ്രവാസിയായിരിക്കണം. അതത് തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീയുടെ ഓഫിസിൽ നിന്നോ കുടുംബശ്രീ വെബ്സൈറ്റ് ലിങ്കിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കുന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUv64xMlQEiHdORi2HAp6Y

പ്രവാസി ഭദ്രത (മെഗാ)
സംസ്ഥാന സർക്കാർ കെഎസ്ഐഡിസി (ഇൻഡസ്ട്രിയൽ ഡെവലപ്മന്റ് കോർപറേഷൻ)യുടെ നേതൃത്വത്തിൽ കേരളപ്രവാസികൾക്കായി നടപ്പാക്കുന്ന സംരംഭകത്വ സഹായ പദ്ധതിയാണിത്. ഇതിലൂടെ അനുവദിക്കുന്ന വായ്പകൾക്ക് പലിശ സബ്സിഡിയായി നൽകും. 25 ലക്ഷം മുതൽ 2 കോടി വരെയാണ് ലഭിക്കുന്ന വായ്പ. ലോൺ അപേക്ഷകൾ കെഎസ്ഐഡിസി അനുവദിച്ചു കഴിഞ്ഞാൽ പലിശ സബ്സിഡിക്കായി നോർക്ക റൂട്ട്സിലേക്ക് സമർപ്പിക്കേണ്ടതാണ്. 8.2 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പകളിൽ ആദ്യ നാല് വർഷം 5 ശതമാനം മാത്രം ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കി ബാക്കി 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ ഇനത്തിൽ സബ്സിഡിയായി തിരികെ നൽകും. വിവരങ്ങൾക്ക് ഫോൺ–1800 890 1030. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUv64xMlQEiHdORi2HAp6Y

കൂടെയുണ്ട് താങ്ങായി, പ്രവാസി തണൽ
കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയാണിത്. ഇതു പ്രകാരം കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ 18 വയസ്സിനു മുകളിലുള്ള അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക വഴി 25000 രൂപ ഒറ്റത്തവണയായി ധനസഹായം ലഭിക്കും. നോർക്ക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUv64xMlQEiHdORi2HAp6Y

കണ്ണീരൊപ്പാൻ…സാന്ത്വന പദ്ധതി
തിരിച്ചു വന്ന പ്രവാസികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സ വിവാഹം, മരണം, വീൽ ചെയർ, ക്രച്ചസ് തുടങ്ങിയവ ഉൾപ്പെടെയുള്ളവയ്ക്കുള്ള ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സാന്ത്വന. മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ, വിവാഹത്തിന് 15000 രൂപ, ഗുരുതര രോഗങ്ങൾക്കായി 50,000 രൂപ എന്നിങ്ങനെ വിവിധ രൂപത്തിലാണ് ധനസഹായ പദ്ധതി. വരുമാനപരിധി ഒന്നര ലക്ഷത്തിനു താഴെയുള്ളവരും, പ്രവാസം നിർത്തിയിട്ട് 10 വർഷത്തിലധികമായിട്ടില്ലാത്തവർക്കും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUv64xMlQEiHdORi2HAp6Y

Comments (0)

Leave a Reply

Your email address will not be published. Required fields are marked *