Posted By Editor Editor Posted On

പ്രത്യേക വിഭാഗങ്ങൾക്ക് വിസിറ്റ്,ഫാമിലി വിസകൾ അനുവദിക്കാൻ തുടങ്ങി കുവൈത്ത് :വിശദാംശങ്ങൾ

കുവൈറ്റ് സിറ്റി: പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്ക്ക് കുവൈറ്റ് റെസിഡന്സ് അഫയേഴ്സ് ഡിപ്പാര്ട്ട്മെന്റ് സന്ദര്ശന, വാണിജ്യ വിസകള്ക്ക് പുറമേ ആശ്രിത വിസകളും നല്കി തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu


അനുമതിയുള്ള വിഭാഗങ്ങള് ചുവടെ…
സര്ക്കാര് വിഭാഗങ്ങള്
ആരോഗ്യ പ്രതിരോധ മന്ത്രാലയങ്ങള്, നാഷണല് ഗാര്ഡ്, നാഷണല് പെട്രോളിയം കോര്പ്പറേഷന് എന്നിവിടങ്ങളില് ജോലി ചെയ്യുന്നവര്
വനിതാ ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും 16 വയസിന് താഴെയുള്ള അവരുടെ കുട്ടികളെ കൊണ്ടുവരാന് (ഡിപന്ഡന്റ് റെസിഡന്സ്)
ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും അവരുടെ ഭര്ത്താവിനെ വിസിറ്റ് വിസയില് കൊണ്ടുവരാന് (വിസ റെസിഡന്സ് പെര്മിറ്റായി മാറ്റില്ലെന്ന നിബന്ധനയോടെ)

ഡോക്ടര്, നഴ്സ് എന്നിവര് ഒഴികെയുള്ള വനിതാ മെഡിക്കല് സ്റ്റാഫുകള്ക്ക് അവരുടെ ഭര്ത്താക്കന്മാരെയും മക്കളെയും സന്ദര്ശന വിസയില് മാത്രം കൊണ്ടുവരാൻ അനുമതി
വ്യവസ്ഥകള്ക്ക് വിധേയമായി മെഡിക്കല് സ്റ്റാഫിന് ‘വിസിറ്റ് വിസയിൽ നിന്നും ’ ഫാമിലി വിസയിലേക്ക് മാറ്റാൻ അനുമതി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu

സ്വകാര്യ ആശുപത്രിയില് ജോലി ചെയ്യുന്ന ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും 16 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരാന് അനുവദിക്കും. ‘റെസിഡന്റ്’ പിതാവിന് അവരെ സ്പോണ്സര് ചെയ്യാന് കഴിയുമെങ്കില്, അവര്ക്ക് വിസിറ്റ് വിസ അനുവദിക്കുകയും, തുടര്ന്ന് വ്യവസ്ഥകള് പാലിക്കുകയാണെങ്കില് പിതാവിന്റെ സ്പോണ്സര്ഷിപ്പിലേക്ക് മാറ്റുകയും ചെയ്യും.സ്വകാര്യ വിദ്യാഭ്യാസ മേഖലയില് ജോലി ചെയ്യുന്ന കുടുംബനാഥന്മാര്ക്ക് അവരുടെ ഭാര്യന്മാരെയും കുട്ടികളെയും (16 വയസിന് താഴെ) ഫാമിലി വിസയില് കൊണ്ടുവരാന് അനുവദിക്കും. ഇതിന് താത്പര്യമുള്ള അപേക്ഷകര്ക്ക്, അവര്ക്ക് വര്ക്ക് പെര്മിറ്റ് നല്കിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്പോണ്സര്ഷിപ്പില് ഒരു വാണിജ്യ പ്രവേശന വിസ അനുവദിക്കുകയും അത് പിന്നീട് ഫാമിലി വിസയാക്കി മാറ്റുകയും ചെയ്യാം.സ്വകാര്യ മേഖലയില് ജോലി ചെയ്യുന്ന അധ്യാപികമാര്ക്ക് വിസ വര്ക്ക് വിസയിലേക്ക് മാറ്റില്ലെന്ന് കരാറില് ഒപ്പിട്ട ശേഷം, അവരുടെ ഭര്ത്താക്കന്മാരെ ടൂറിസ്റ്റ് വിസിറ്റി വിസയില് കൊണ്ടുവരാന് അനുവദിക്കും.ഡയറക്ടര്, അസിസ്റ്റന്റ് ഡയറക്ടര്, ടീച്ചര്, സ്വകാര്യ മേഖലയിലെ സ്പെഷ്യലിസ്റ്റ് എന്നിവര്ക്ക് 16 വയസിന് താഴെയുള്ള കുട്ടികളെ വിസിറ്റ് വിസയില് കൊണ്ടുവരാന് അനുവദിക്കുമെന്നും വകുപ്പ് അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Jf38jJaHaHf2ruRfFHcEMu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *