നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടും : ഡേറ്റ സെൻറർ ആരംഭിക്കാൻ ഗൂഗിൾ കുവൈത്തിലേക്ക് വരുന്നു
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഗൂഗ്ൾ ക്ലൗഡ് സേവനങ്ങൾക്കായി കുവൈത്തിൽ ഡേറ്റ സെൻറർ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് കുവൈത്ത് വാർത്ത വിനിമയ മന്ത്രാലയവും ഗൂഗ്ൾ പ്രതിനിധികളും ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗൂഗിള്‍ മാനേജുമെന്റ് ടൂളുകൾക്കൊപ്പം, കമ്പ്യൂട്ടിംഗ്, ഡാറ്റ സംഭരണം, ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെ നിരവധി മോഡുലാർ ക്ലൗഡ് സേവനങ്ങളാണ് ക്ലൗഡ് പ്ലാറ്റ്ഫോമിലൂടെ ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നിലവില്‍ ഗൂഗിൾ ക്ലൗഡ് ബ്രാൻഡിന് കീഴിലുള്ള 90 ലധികം ഉൽപ്പന്നങ്ങൾ ഉണ്ട്. ഇതോടെ കുവൈത്ത് മേഖലയിലെ കമ്പ്യൂട്ടർ ഹബ്ബായി മാറും നിരവധി നേട്ടങ്ങളാണ് ഇതോടെ തുറക്കപെടുക .പുതിയ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ നിരവധി തൊഴില്‍ അവസരങ്ങളാണ് കുവൈത്തില്‍ സൃഷ്ടിക്കപ്പെടുക. അതിവേഗം ഡിജിറ്റൽവത്കരണ പദ്ധതികൾ നടപ്പാക്കുന്ന കുവൈത്തിലെ വിവര വിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരാൻ സഹായിക്കുന്നതാണ് ഡേറ്റ സെൻറർ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUv64xMlQEiHdORi2HAp6Y
Comments (0)