Posted By Editor Editor Posted On

30 ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ കോവിഡിന്റെ സാന്നിധ്യം

ദുബായ് : 30 ദിവസങ്ങൾ പഴക്കമുള്ള മൃതശരീരത്തിൽ കോവിഡിന്റെ സാന്നിധ്യം. അടുത്തിടെ മരണപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന്ദുബായ് പൊലീസിലെ ഫോറൻസിക് ഡോക്ടർമാർ പറഞ്ഞു.നിലവിലുള്ള ഗവേഷണങ്ങൾ അനുസരിച്ചു ഭൂരിഭാഗം വൈറസുകളും മനുഷ്യൻ മരിക്കുന്നതോടുകൂടി നശിക്കും. എന്നാൽ 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തിയത് പുതിയ ചർച്ചകൾക്ക് വഴിവെച്ചരിക്കുകയാണെന്ന് ദുബായ് പോലീസ് ക്രിമിനൽ എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ: അഹമ്മദ്‌ അൽ ഹാഷ്മി പറഞ്ഞു.കടലിൽ മുങ്ങി മരിച്ചു 30 ദിവസങ്ങൾക്ക്‌ ശേഷം ലഭിച്ച മൃതദേഹത്തിലും 17 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിലുമാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *