കുവൈത്തിൽ വാഹന ഉടമാവകാശം മാറ്റാൻ പുതിയ നിബന്ധന
കുവൈത്ത് സിറ്റി:
കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പുതിയ നിബന്ധന ഏർപ്പെടുത്തി അധികൃതർ . പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം.. ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായഘ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനൽകരുതെന്നാണ് ഉത്തരവ്.വാഹനം വാങ്ങിയ ആൾ വില്പന നടത്തിയ ആൾക്ക് നൽകിയ പണമിടപാട് സംബന്ധിച്ച രേഖകളുടെ പകർപ്പ് കൂടി ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പണം കൈമാറിയതായി തെളിയിക്കാൻ അപേക്ഷകൻ ബാങ്ക് ചെക്കിെൻറ പകർപ്പോ ട്രാൻസ്ഫർ രസീതിയോ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അടുത്തിടെയായി രാജ്യത്ത് ആഡംബര വാഹന വിൽപനയുടെ മറവിൽ പണം വെളുപ്പിക്കൽ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് തടയുന്നതിെൻറ ഭാഗമായാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LukEhRydftA5KCahfLO5e6
Comments (0)