Posted By Editor Editor Posted On

കുവൈത്തിൽ വാഹന ഉടമാവകാശം മാറ്റാൻ പുതിയ നിബന്ധന

കു​വൈ​ത്ത്​ സി​റ്റി:
കു​വൈ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ൻ പു​തി​യ നി​ബ​ന്ധ​ന ഏർപ്പെടുത്തി അധികൃതർ . പ​ണം കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കൂ​ടി അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.. ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായഘ് ആണ് ഇത്‌ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.വാ​ഹ​നം വാ​ങ്ങി​യ വ്യ​ക്തി എ​ങ്ങ​നെ​യാ​ണ് പ​ണം അ​ട​ച്ച​തെ​ന്ന് പ​രി​ശോ​ധി​ച്ചു​റ​പ്പി​ക്കു​ന്ന​തു​വ​രെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​ന​ൽ​ക​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വ്.വാഹനം വാങ്ങിയ ആൾ വില്പന നടത്തിയ ആൾക്ക് നൽകിയ പണമിടപാട് സംബന്ധിച്ച രേഖകളുടെ പകർപ്പ് കൂടി ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ​ണം കൈ​മാ​റി​യ​താ​യി തെ​ളി​യി​ക്കാ​ൻ അ​പേ​ക്ഷ​ക​ൻ ബാ​ങ്ക് ചെ​ക്കി​െൻറ പ​ക​ർ​പ്പോ ട്രാ​ൻ​സ്ഫ​ർ ര​സീ​തി​യോ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​ടു​ത്തി​ടെ​യാ​യി രാ​ജ്യ​ത്ത് ആ​ഡം​ബ​ര വാ​ഹ​ന വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റിപ്പോർട്ടുകൾ
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LukEhRydftA5KCahfLO5e6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *