Posted By admin Posted On

കുവൈത്തിലെ പ്രവാസികളുടെ ജനസംഖ്യ കുറയുന്നു:കണക്കുകൾ പുറത്ത് വിട്ടു

കുവൈത്ത് സിറ്റി :പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിലെ മൊത്തം ജനസംഖ്യ 2021 ജൂൺ അവസാനത്തോടെ 4.63 ദശലക്ഷത്തിലെത്തി. 2020 അവസാനത്തെ അപേക്ഷിച്ച് ജനസംഖ്യ ഏകദേശം 0.9% കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാകുന്നത് . 2017, 2018, 2019 വർഷങ്ങളിൽ യഥാക്രമം 3.3%, 2.7%, 2.0% എന്നിങ്ങനെയായിരുന്നു വളർച്ചാനിരക്ക് .ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ൽ മൊത്തം ജനസംഖ്യ -2.2% കുറഞ്ഞു. രാജ്യത്തെ സ്വദേശികളുടെ ആകെ എണ്ണം ഏകദേശം 1.47 ദശലക്ഷമാണ് . മൊത്തം ജനസംഖ്യയിലെ സ്വദേശികളുടെ എണ്ണം 31.3% ൽ നിന്ന് ഏകദേശം 31.8% ആയി ഉയർന്നു രാജ്യത്തെ വിദേശികളുടെയും ബിദൂനികളുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ 69.2 ശതമാനമാണ്. ഈ വർഷം ജൂൺ അവസാനം വരെ കുവൈത്തിലെ ആകെ ജന സംഖ്യ 4.63 ദശ ലക്ഷമാണ്. ഇതിൽ 1.47 ദശലക്ഷം സ്വദേശികളും 3.15 ദശ ലക്ഷം വിദേശികളുമാണ്.ആകെ സ്വദേശി ജന സംഖ്യയിൽ 7 ലക്ഷത്തി 51 ആയിരത്തി അറന്നൂറ് പേർ സ്ത്രീകളും 7 ലക്ഷത്തി 21 ആയിരത്തി എഴുന്നൂറ്‌ പേർ പുരുഷന്മാരുമാണ്.
മുൻ‌വർഷത്തെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തിൽ -1.8% കുറവാണ് ഉണ്ടായത്. നിലവിലുള്ള വിദേശികളുടെ എണ്ണം 3150000 ആണ്.പ്രവാസി ജനസംഖ്യയിൽ ഈ വർഷം 56300 ഓളം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്‌ ആകെ ജനസംഖ്യയിൽ .2.8 ദശലക്ഷം പേർ ജോലി ചെയ്യുന്നവരാണ്.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *