Posted By admin Posted On

കുവൈത്തിൽ വിമാന താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപകടം :മൂന്ന് പേരെ കാണാതായി

കുവൈത്ത്‌ സിറ്റി :
പുതിയ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിന്റെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് കാണാതായ മൂന്ന് പേർക്കായി രക്ഷാ പ്രവർത്തകരുടെ തിരച്ചിൽ തുടരുന്നു . റിപ്പോർട്ട് അനുസരിച്ച് മൂന്ന് പ്രവാസി തൊഴിലാളികളെയാണ് കാണാതായത് . ഏകദേശം 6 മീറ്റർ ആഴത്തിലാണ് മണ്ണിടിച്ചിൽ അനുഭവപ്പെട്ടത് . പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ-ഫാരിസ് സ്ഥലം സന്ദർശിക്കുകയും മണ്ണിടിച്ചിൽ മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *