കുവൈത്തിലെ നീറ്റ് പരീക്ഷ എംബസി പരിസരത്ത്:വിശദാംശങ്ങൾ ഇങ്ങനെ
കുവൈത്ത് സിറ്റി∙ ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായി അനുവദിച്ച നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയ്ക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി വേദിയാകും. പരീക്ഷ സുഗമമായി നടത്തുന്നതിന് എംബസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അവ കൃത്യമായി പാലിക്കണമെന്ന് പരീക്ഷാർഥികൾക്ക് കർശന നിദേശവും നൽകി.എംബസി പരിസരമാണ് പരീക്ഷാ കേന്ദ്രം. നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാകും പരീക്ഷ. 12ന് പ്രാദേശിക സമയം 11.30തൊട്ട് 2.30വരെയാണ് പരീക്ഷാസമയം. . ഒഎംആർ ഷീറ്റിൽ കറുത്ത നിറത്തിലുള്ള ബോൾപോയിന്റ് പേന ഉപയോഗിച്ചാകും പരീക്ഷ. പേന എൻടിഎ നൽകും. പരീക്ഷാ സമയം 3 മണിക്കൂറായിരിക്കും. ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ ഇംഗ്ലീഷ് ഭാഷയിലാണ്. ഡിപ്ലോമാറ്റിക് ഗേറ്റ് എൻട്രൻസ് വഴിയാകും പരീക്ഷാർഥികൾക്ക് പ്രവേശനം.രാവിലെ 8.30മുതൽ 11വരെ ബാച്ചുകൾ തിരിച്ചാണ് പ്രവേശനം അനുവദിക്കും. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് തന്നെ പരീക്ഷാർഥികൾ ഗേറ്റിൽ എത്തണം.( കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇന്ത്യൻ സമയം ആയതിനാൽ തുല്യമായ കുവൈത്ത് സമയം കണക്കാക്കിവേണം എത്താൻ). പ്രാദേശിക സമയം 11ന് ശേഷം പ്രവേശനം അനുവദിക്കുന്നതല്ല.ട്രാഫിക്, പരീക്ഷാകേന്ദ്രം, കാലാവസ്ഥ തുടങ്ങിയ വിവിധ കാര്യങ്ങൾ പരിഗണിച്ച് പരീക്ഷാർഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക് നേരത്തെ പുറപ്പെടുന്നത് നന്നായിരിക്കും. അഡ്മിറ്റ് കാർഡ് : പരീക്ഷാർഥികൾ എൻടിഎയുടെ https://neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് അഡിമിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
കാർഡിന് പിറകിലുള്ള നിർദേശങ്ങൾ സൂക്ഷമമായി വായിക്കുകയും പാലിക്കുകയും ചെയ്യണം.അഡ്മിറ്റ് കാർഡിൽ വ്യക്തമാക്കിയിട്ടുള്ള വസ്തുക്കൾ മാത്രമേ കൈയിൽ കരുതാൻ പാടുള്ളൂ. കാർഡിൽ സൂചിപ്പിച്ച നിരോധിത വസ്തുക്കൾ കൈവശം വയ്ക്കരുത്.
നീറ്റിന് പാലിക്കേണ്ട മാർഗ നിർദേശങ്ങൾ
·∙വീട്ടിൽനിന്ന് പുറപ്പെടുന്ന മാസ്ക് ഉപേക്ഷിക്കുകയും പ്രവേശന കവാടത്തിൽ നിന്ന് നൽകുന്ന എൻ95 മാസ്ക് ധരിക്കുകയും വേണം.
∙എംബസി പരിസരത്ത് 12ന് രാവിലെ 8.30തൊട്ട് റജിസ്ട്രേഷൻ ഡ്രസ്ക് പ്രവർത്തിക്കും. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയുമുള്ള പരീക്ഷാർഥിക്ക് മാത്രമേ റജിസ്‌ട്രേഷൻ മേഖലയിൽ പ്രവേശനം അനുവദിക്കൂ. രക്ഷിതാക്കൾക്കും പരീക്ഷാർഥിയുടെ കൂടെവരുന്നവർക്കും പ്രവേശനം നൽകില്ല.
∙ പരീക്ഷാ സെന്ററിൽ പ്രവേശിക്കുന്നതിന് മുൻപ് മെറ്റൽ ഡിറ്റക്ടർ പരിശോധനയും ശരീരോഷ്മാവ് പരിശോധനയുമുണ്ടാകും. അഡ്മിറ്റ് കാർഡ്, സാധുതയുള്ള തിരിച്ചറിയൽ കാർഡ്, മെറ്റൽ ഡിറ്റക്ടർ പരിശോധ കൂടാതെ പരീക്ഷാർഥിയെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
∙ പരീക്ഷാർഥിയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ സുരക്ഷിതത്വം പരീക്ഷാ ഉദ്യോഗസ്ഥരുടെ ബാധ്യതയായിരിക്കില്ല. നിരോധിക്കപ്പെട്ട വസ്തുക്കളുമായി പരീക്ഷാ കേന്ദ്രത്തിൽ കാണപ്പെട്ടാൽ എൻടിഎ മാർഗനിർദേശം അനുസരിച്ചുള്ള നടപടികൾക്ക് വിധേയമാകേണ്ടിവരും.
∙പരീക്ഷാർഥികൾ ഡ്രസ് കോഡ് പാലിക്കണം. ഷൂസ്/ തടിച്ച സോൾ ഉള്ള പാദരക്ഷകൾ, വലിയ ബട്ടനുള്ള വസ്ത്രങ്ങൾ എന്നിവ പാടില്ല.
∙ പരീക്ഷാസമയം അവസാനിക്കുന്നതിന് മുൻപ് ഹാൾ വിട്ട് പോകാൻ പാടില്ല.
∙കോവിഡ് പ്രതിരോധത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ.
∙കോവിഡ് പ്രതിരോധത്തിനുള്ള നിർദേശങ്ങൾ പരീക്ഷാർഥികൾ ശ്രദ്ധാപൂർവം മനസ്സിലാക്കിയിരിക്കണം.
∙ ഡിപ്ലോമാറ്റിക് ഏരിയയ്ക്ക് അകത്തോ പുറത്തോ വാഹന പാർക്കിങ് സംവിധാനം ഉണ്ടായിരിക്കുന്നതല്ല. പരീക്ഷയ്ക്ക് എത്തുന്ന കുട്ടികളുടെ സൗകര്യാർഥം കുട്ടികൾ ഡിപ്ലോമാറ്റിക് ഏരിയയിലെ പ്രധാന ഗേറ്റിന് സമീപം ഇറക്കാനും തിരികെ കൂട്ടാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം.
· റജിസ്ട്രേഷൻ ഡെസ്കിൽ എത്തുന്ന പരീക്ഷാർഥികൾ രക്ഷതാവിന്റെ എമർജൻസി കോൺടാക്ട് നമ്പർ നൽകണം.
∙ പരീക്ഷാഹാൾ വിടുന്ന കുട്ടികൾ ആദ്യം ഇറങ്ങുന്നയാൾ ആദ്യം എന്ന നിലയിലാകണം തിരിച്ചുപോകേണ്ടത്. ഡിപ്ലോമാറ്റിക് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അത്.
∙ പരീക്ഷാ കേന്ദ്രത്തിലെ നടപടികൾ, വാഹനമിറങ്ങുകയും തിരികെ വാഹനത്തിൽ കയറുകയും ചെയ്യേണ്ട ഇടങ്ങൽ എന്നിവ പരിചയപ്പെടുന്നതിന് പരീക്ഷാർഥികൾക്ക് 11ന് വൈകിട്ട് 2 മുതൽ 5 വരെ പരീക്ഷാ സ്ഥലം സന്ദർശിക്കാവുന്നതാണ്.
∙പരീക്ഷയ്ക്ക് മുൻപും ശേഷവും പാലിക്കേണ്ട നിർദേശങ്ങൾ മനസ്സിലാക്കുന്നതിന് പരീക്ഷാർഥികളും രക്ഷിതാക്കളും https://neet.nta.nic.in/webinfo/File/GetFile?FileId=8381angld=P എന്ന ലിങ്ക് ഡൗൺലോഡ് ചെയ്യണം.
∙ പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിന് https://neet.nta.nic.in/ f എന്ന വെബ്സൈറ്റും നേരത്തെ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലെ ഇൻബോക്സും നിരന്തരം പരിശോധിക്കണം.
∙എംബസിയിൽ 9,12 തീയതികളിൽ പൊതുസേവനം ഉണ്ടായിരിക്കില്ല. അടിയന്തിര കോൺസുലർ സേവനം മുടങ്ങില്ല.
∙സംശയനിവാരണത്തിന് [email protected] എന്ന വിലാസത്തിൽ കോപ്പി സഹിതം [email protected] w എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)