Posted By admin Posted On

നാട്ടിൽ കുടുങ്ങിയ 390,000 കുവൈത്ത് പ്രവാസികളുടെ താമസ രേഖ റദ്ദായി

കുവൈറ്റ് സിറ്റി :കോവിഡ് പശ്ചാത്തലത്തിൽ എയർപോർട്ടുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് കുവൈത്തിലേക്ക് വരാൻ കഴിയാത്തതിന്റെ ഫലമായി ഏകദേശം 390,000 പ്രവാസികളുടെ താമസ രേഖ റദ്ദാക്കപ്പെട്ടതായി കണക്കുകൾ ഇവരിൽ പലരും ഒന്നര വർഷത്തിലേറെയായി സ്വദേശങ്ങളിൽ കുടുങ്ങിയവരായിരുന്നു ഇവർക്ക് ഓൺലൈൻ വഴി റെസിഡൻസി പുതുക്കാൻ അവസരം നൽകിയിരുന്നെങ്കിലും സ്‌പോൺസർമാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടതോടെയാണ് ഇത്രയധികം പേരുടെ റെസിഡൻസി റദ്ദായത് . നിലവിൽ സാധുവായ റെസിഡൻസിയുള്ള പ്രവാസികൾക്ക് മാത്രമാണ് കുവൈത്ത് പ്രവേശനം അനുവദിക്കുന്നത് അതേ സമയം കുവൈത്തിൽ അനധികൃതമായി താമസിക്കുന്ന പ്രവാസികളുടെ എണ്ണം 150,000 ത്തോളമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇവർക്ക് ഇനിയും ഇളവ് അനുവദിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം . ജന ജീവിതം സാധാരണ നിലയിലാകുന്നതോടെ ഇവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും സർക്കാർ തയ്യാറെടുകയാണ് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/K8STCmxgtPH4RrprIkmj20

Comments (0)

Leave a Reply

Your email address will not be published. Required fields are marked *