കുവൈത്തിൽ ഇനി കുട്ടികൾക്ക് പുറത്തിറങ്ങി ഉല്ലസിക്കാം…
കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ കുട്ടികളുടെ കളിയിടങ്ങൾ തുറന്നു. കോവിഡ് പ്രതിരോധത്തിനുള്ള ഉപാധികൾ കർശനമായി പാലിച്ചുകൊണ്ടാണ് എൻറർടെയ്ന്മെന്റ് കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.വിവാഹാഘോഷങ്ങൾ, സാമൂഹിക പരിപാടികൾ തുടങ്ങി കുട്ടികൾക്കായുള്ള കളിയിടങ്ങൾ വരെ തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്.ഷോപ്പിങ് മാളുകളിലെ ഇത്തരം സ്ഥലങ്ങളിലും ഇൻഡോർ ഗെയിം ഹാളുകളിലും ഇന്നലെ മുതൽ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടു. തുടക്കത്തിൽ കുട്ടികളെ ആകർഷിക്കാൻ ഗെയിം സെൻററുകൾ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരും സന്ദർശകരും ഉൾപ്പെടെ അകത്ത് പ്രവേശിക്കുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്താൻ ആദ്യ ഘട്ടത്തിൽ 50 ശതമാനം ശേഷിയിലാണ് പ്രവർത്തനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/L78IMuHmrY06jEoHiYEyi2
Comments (0)