ഇന്ത്യ -കുവൈത്ത് വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യ -കുവൈത്ത് വിമാന ടിക്കറ്റ് നിരക്ക് വലിയ തോതിൽ ഉയരുന്നത് പ്രവാസികൾക്ക് ആശങ്കയാകുന്നു.സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇപ്പോഴത്തെ നിരക്ക് .ഇതോടെ കുവൈത്തിലേക്ക് തിരികെയെത്താനുള്ള ഇന്ത്യക്കാരുടെ ആഗ്രഹം പ്രതിസന്ധിയിലായിരിക്കുകയാണ്.DGCA ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് ശേഷം സെപ്റ്റംബർ ആദ്യ രണ്ട് ആഴ്ചകളിൽ KD 700 മുതൽ KD 850 വരെയുള്ള നിരക്കുകളാണ് കുവൈത്ത് വിമാന കമ്പനികൾ ഈടാക്കുന്നത് അതേ സമയം ഇന്ത്യൻ എയർലൈനുകൾ ഇതുവരെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ കമ്പനികൾ നിരക്ക് പ്രഖ്യാപിക്കുന്നതോടെ ടിക്കറ്റ് വില പകുതിയോളമായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്. നേരിട്ടുള്ള വിമാന സർവീസിന് കുവൈത്ത് അനുമതി നൽകിയത് ഉപയോഗപ്പെടുത്തി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 176 യാത്രക്കാരുമായി വന്ന വിമാനം ഇന്ന് രാവിലെ കുവൈത്തിലെത്തിയിരുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/L78IMuHmrY06jEoHiYEyi2
കുവൈത്ത് സിറ്റി :കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനവ് ശ്രദ്ധയില്‍പെട്ടതായി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇത് സംബന്ധമായ പ്രവാസികളുടെ ആശങ്കകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സിബി ജോര്‍ജ്ജ് അറിയിച്ചു. എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുവാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധമായി അധികൃതരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു .…
കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുമായി കൂടുതൽ വിമാന കമ്പനികൾ എത്തിയതോടെ വിമാന നിരക്ക് കുറയുന്നു . എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, കുവൈത്ത് എയർവേയ്സ് എന്നിവയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ നിരക്ക് ഗണ്യമായി കുറഞ്ഞു.കൊച്ചിയിൽനിന്നും കോഴിക്കോടു നിന്നും കുവൈത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സൈറ്റിൽ കാണിക്കുന്ന കുറഞ്ഞ നിരക്ക് 60,000 രൂപയാണ്. കുവൈത്ത് എയർവേയ്സ് ഇന്നലെ രാവിലെ ബുക്കിങ് ആരംഭിച്ചപ്പോൾ 1.5 ലക്ഷം രൂപയായിരുന്നു കുറഞ്ഞ നിരക്ക്.…
കുവൈത്ത് സിറ്റി :, ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ / എക്സ്പ്രസ്സ് ടിക്കറ്റ് ബൂക്കിംഗ് ആരംഭിച്ചു.ഏകദേശം അറുപതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവ്വീസ് നാളെ ( ചൊവ്വ ) കൊച്ചിയിൽ നിന്നും ആരംഭിക്കും, കൊച്ചിയിൽ നിന്ന് വ്യാഴാഴ്ചയും ബുധൻ, വെള്ളി, തിങ്കൾ എന്നീ ദിവസങ്ങളിൽ കോഴിക്കോടു നിന്നുമാണു സർവ്വീസ് എന്ന് അധികൃതർ അറിയിച്ചു .ഇന്ത്യൻ വിമാന കമ്പനികൾ ബുക്കിംഗ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ കുറവ്…
Comments (0)