Posted By admin Posted On

കുവൈത്തിലേക്കുള്ള ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് :വ്യവസ്ഥകളുമായി ഇന്ത്യൻ എംബസി

കുവൈത്ത്​ സിറ്റി:
കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്കുള്ള തൊഴിൽ കരാറുകൾ സ്പോൺസർമാര്‍ നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇന്ത്യൻ എംബസി അംഗീകരിക്കുകയുള്ളുവെന്ന് ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ ഫെഡറേഷൻ അറിയിച്ചു. കുവൈത്തിലേക്കുള്ള ഇന്ത്യൻ പുരുഷ ​ഗാർഹികത്തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത്​ 110 ദിനാറായും നിശ്ചയിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തൊഴിലാളിക്ക് 30 വയസില്‍ കുറവോ 55 വയസില്‍ കൂടുതലോ പ്രായം ഉണ്ടാവരുത്. കൂടാതെ തൊഴിലാളികൾക്ക്​ നിയമസഹായം സൗജന്യമായിരിക്കും,കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYCപാസ്​പോർട്ട്​ പിടിച്ചുവെക്കാൻ സ്​പോൺസർക്ക്​ അവകാശമുണ്ടാകില്ല, സ്​പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക്​ അക്കൗണ്ട്​ എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം, റിക്രൂട്ട്​മെൻറി​െൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന്​ പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക്​ അവകാശമില്ല, പൂർണമായ ശമ്പളം തൊഴിലാളിക്ക്​ ലഭിക്കണം, ആരോഗ്യ ഇൻഷുറൻസ്​ പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്​ടപരിഹാരവും ലഭിക്കും, കുവൈത്ത്​ തൊഴിൽ നിയമത്തി​െൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക്​ ലഭിക്കും തുടങ്ങിയ വുവസ്ഥകളാണ് എംബസി മുന്നോട്ട് വെച്ചിരിക്കുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC

Comments (0)

Leave a Reply

Your email address will not be published. Required fields are marked *