Posted By admin Posted On

പ്രവാസികൾക്ക് ആശ്വാസം : ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബഹറൈൻ

മനാമ: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹറൈൻ നീക്കി.ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പളബ്ലിക്, എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്.സെപ്തംബർ മൂന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞതാണ് ഇന്ത്യക്ക് റെഡ് ലിസ്റ്റിൽ നിന്ന് പുറത്ത് കടക്കാനുള്ള കാരണമായി തീർന്നത്. കഴിഞ്ഞ മെയ് 23 നാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബഹറൈൻ വിലക്കേർപ്പെടുത്തിയത്.വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E281NcCysDr58iupcW9pYC
വിലക്ക് നീക്കിയതോടെ നിരവധി പ്രവാസികൾക്കാണ് ഏറെ ആശ്വാസമായി തീർന്നത്.റെഡ് ലിസ്റ്റിൽ നിന്ന് നീക്കിയ രാജ്യങ്ങളിലുള്ളവർക്ക് ഇനി മുതൽ ബഹറൈനിലേക്ക് പ്രവേശിക്കാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാവും. യാത്രക്കാർക്ക് പിസിആർ പരിശോധനയുടെ ആവശ്യമില്ല.കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ ശുരാർശയാണ് ബഹറൈൻ സർക്കാരിന്റെ പുതിയ തീരുമാനത്തിനുള്ള കാരണം.അതേ സമയം അഞ്ച് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.ബോസ്‌നിയ, എത്യോപ്യ, ഇക്വഡോർ,സ്ലൊവേനിയ,കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് പുതുതായി ലിസ്റ്റിൽ ഉൾപ്പെട്ടത്. .വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E281NcCysDr58iupcW9pYC

Comments (0)

Leave a Reply

Your email address will not be published. Required fields are marked *