Posted By admin Posted On

കുവൈത്തിലെ ‘ടയർമല’ നീക്കി

കുവൈത്ത് സിറ്റി: അർഹിയ മേഖലയിലെ ഉപയോഗിച്ച ടയറുകളുടെ കൂമ്പാരം മുഴുവൻ നീക്കം ചെയ്തു. ടയർ മല പരിസ്ഥിതി മലിനീകരണം ഉളവാക്കുന്നുവെന്ന പരാതി ശക്തമായതിനിടെയാണ് അവിടെനിന്ന് പതിനായിരക്കണക്കിന് ടയറുകൾ അൽ സാൽമിയിലേക്ക് മാറ്റിയത്.അതോടെ സാദ് അൽ അബ്ദുല്ല റസിഡൻഷ്യൽ മേഖലയിൽ വൻ പരിസ്ഥിതി ഭീഷണി ഒഴിവായി. ടയറുകൾ നീക്കം ചെയ്ത വിശാലമായ സ്ഥലത്ത് ഭവന പദ്ധതി ആസൂത്രണം ചെയ്യുമെന്ന് എണ്ണകാര്യമന്ത്രി മുഹമ്മദ് അൽ ഫാരിസ് അറിയിച്ചു.അർഹിയയിലെ ടയർ കൂമ്പാരം നീ‍ക്കം ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച പരിസ്ഥിതി അതോറിറ്റി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ് അൽ ഫാരിസ് പ്രസംഗിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *