കുവൈത്തിൽ റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾക്ക് നിരോധനം :പ്രാബല്യത്തിൽ വരിക ഈ ദിവസം മുതൽ
റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഒക്ടോബർ 3 മുതൽ നിരോധിച്ചു ചുവടെ പറയുന്ന റോഡുകളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഫസ്റ്റ് റിംഗ് റോഡ്, നാലാം റിംഗ് റോഡ്, അഞ്ചാം റിംഗ് റോഡ്, ആറാമത്തെ റിംഗ് റോഡ്, ഏഴാമത്തെ റിംഗ് റോഡ്, കിംഗ് അബ്ദുൽ അസീസ് റോഡ്30., കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് 40., കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് 50., അൽ-ഗസാലി റോഡ് 60., ജഹ്റ റോഡ്, ഗമാൽ അബ്ദൽ നാസർ റോഡ് (മേൽപാലം), ജാബർ പാലം. എന്നിവിടങ്ങളിലാണ് നിരോധനംഎങ്കിലും ഇവർക്ക് കവലകളൂം റൗണ്ട് എബൗട്ടുകളും യാത്രക്കായി ഉപയോഗിക്കാം . ഡെലിവറി മോട്ടോർ സൈക്കിൾ യാത്രക്കാർ ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കുകയും മോട്ടോർബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലെക്ട് ചെയുന്ന ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു ബൈക്ക് ഡ്രൈവർമാരുടെയും മറ്റുള്ളവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb
Comments (0)