Posted By admin Posted On

കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം അധികൃതർ വിഫലമാക്കി

.കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് 3 ടൺ നിരോധിത പുകയില വസ്തുക്കൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തകർത്തു യു എ ഇ യിൽ നിന്നും അനധികൃതമായി കൊണ്ടുവരുവാന്‍ ശ്രമിച്ച 3 ടൺ നിരോധിത പുകയില വസ്തുക്കളാണ് എയർ കാർഗോ ഡിപ്പാർട്ട്മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.നിരവധി ബോക്സ് സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. പുകയില വസ്തുക്കൾ രഹസ്യമായികടത്തിക്കൊണ്ടുവരുമെന്ന്അധികൃതർക്ക്വിവരംലഭിച്ചതിനെത്തുടർന്ന്ഉദ്യോഗസ്ഥർ കാത്തിരിക്കുകയും ചവയ്ക്കുന്ന പുകയില അടങ്ങിയ 29 പെട്ടി പിടിച്ചെടുക്കുകയും ചെയ്തു.’ചവയ്ക്കുന്ന പുകയില’യുടെ ഇറക്കുമതി കുവൈത്തിൽ നിയമപ്രകാരം നിരോധിച്ചതാണ് ഇതിനെ മയക്ക് മരുന്നായാണ് കണക്കാക്കുന്നത് . പിടികൂടിയ വസ്‌തുക്കൾ കണ്ടുകെട്ടുകയും ചരക്കുകൾ ഇറക്കുമതി ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *