Posted By Editor Editor Posted On

കുവൈത്തിലേക്ക് മിസൈൽ അക്രമണമെന്ന റിപ്പോർട്ട് :നിഷേധിച്ചു ആർമി

കുവൈറ്റ് സിറ്റി :
കുവൈറ്റ് ഇറാഖ് അതിർത്തിയിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ അക്രമണമുണ്ടായതായ റിപ്പോർട്ടുകൾ പട്ടാളം നിഷേധിച്ചു . ഇറാഖിന്റെ ഭാഗത്തുനിന്ന് സഫ്‌വാൻ തുറമുഖത്തുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ അജ്ഞാതർ 3 മിസൈലുകൾ പ്രയോഗിക്കുകയായിരുന്നെന്നും രണ്ട് മിസൈലുകൾ ബോർഡറിൽ പതിച്ചെന്നും മൂന്നാമത്തേത് അമേരിക്കൻ താവളം കടന്നെന്നും വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു എന്നാൽ കുവൈറ്റ് അതിർത്തി സുസ്ഥിരവും സുരക്ഷിതവുമാണെന്നും , അവിടെ അപകടം ഉണ്ടായിട്ടില്ലെന്നും സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി .രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതിന് കാരണമാകുന്ന ഇത്തരം വിവരങ്ങളും വാർത്തകളും കൈകാര്യം ചെയ്യുന്നതിലെ കൃത്യത അന്വേഷിക്കണമെന്നും കരസേനയുടെ ജനറൽ സ്റ്റാഫ് ആവശ്യപ്പെട്ടു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ka6qVIEqBls7rXvdWV79ED

Comments (0)

Leave a Reply

Your email address will not be published. Required fields are marked *