Posted By Editor Editor Posted On

ഇ​ന്ത്യ​യി​ൽ ​നിന്നും കുവൈത്തിലേക്കുള്ള ഗാർഹികത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചു .സർക്കാർ പൊതു ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച അൽ ദുറ കമ്പനിയാണ് നിരക്ക് പ്രഖ്യാപിച്ചത് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 460 ദിനാറാണ് നിരക്ക് ഫിലിപ്പീൻസിൽ നിന്നും 850 ദിനാറും ശ്രീലങ്കയിൽ നിന്ന് 975 ദിനാറുമാണ് നേരത്തെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ചെ​ല​വ്​ കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ വ്യക്തമാക്കിയിരുന്നു . ഇ​ന്ത്യ​യി​ൽ റി​ക്രൂ​ട്ടി​ങ്​ ഫീ​സ് ​120 ദി​നാ​ർ മാ​ത്ര​മാ​ണെ​ന്നും പ​ര​മാ​വ​ധി 300 ദി​നാ​ർ നി​ര​ക്കി​ൽ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​യി​ര​ത്തി​ലേ​റെ ദി​നാ​ർ ചെ​ല​വ്​ വ​രു​ന്നു​ണ്ടെ​ങ്കി​ൽ അ​ത്​ അ​ധി​ക​നി​ര​ക്കാ​ണെന്നും അദ്ദേഹം പറഞ്ഞിരുന്നു ..ഈ സാഹചര്യത്തിലാണ് അൽ ദുറ കമ്പനി പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ് റിക്രൂട്ട്മെന്റ് ചെലവ് കുറയുന്നതോടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ കു​വൈ​ത്തി​ൽ തൊ​ഴി​ല​വ​സ​രം ല​ഭി​ക്കാ​ൻ വഴിയൊരുങ്ങും കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Ka6qVIEqBls7rXvdWV79ED

Comments (0)

Leave a Reply

Your email address will not be published. Required fields are marked *