ഇന്ത്യക്കാർക്ക് നേരിട്ട് വരാം ..വാതിൽ തുറന്ന് സൗദിയും
റിയാദ് ∙ സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച് രാജ്യത്തിന് പുറത്ത് കടന്ന ഇന്ത്യക്കാർക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റീൻ വാസം കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.ഇതു പ്രകാരം സൗദി ഇഖാമയുള്ള ഇന്ത്യക്കാർക്ക് ഇവിടെ നിന്ന് പൂർണ വാക്സീൻ സ്വീകരിച്ചവരാണെങ്കിൽ നേരിട്ട് നാട്ടിൽ പോയി വരാനുള്ള വഴി തെളിഞ്ഞു. കൂടാതെ രണ്ട് ഡോസ് സ്വീകരിച്ച് അവധിക്ക് പോയി തിരിച്ചു വരാനാകാതെ കുടുങ്ങിയവർക്കും മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിയാതെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. ഈ വിഷയത്തിൽ ലെബനനിലെ സൗദി അംബാസഡർ വലീദ് ബുഖാരിയെ ഉദ്ധരിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതാണിപ്പോൾ എംബസി സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി വിദേശ കാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LU6lRZR5du11TRtTXd5PvT
Comments (0)