ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള പ്രവേശനം :ആദ്യ വിമാനം വ്യാഴാഴ്ചയെന്ന് റിപ്പോർട്ട് ,നിബന്ധനകൾ ഇപ്രകാരം
കുവൈത്ത് സിറ്റി :
കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം വ്യാഴ്ച പുറപ്പെടുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവ്വീസിനുള്ള അനുമതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇത് സംബന്ധമായി കൂടുതൽ മാർഗ നിർദേശങ്ങൾ കുവൈത്ത് ജി. ഡി. സി. എ. പുറത്തിറക്കി അവ ഇപ്രകാരമാണ്
വാക്സിനേഷൻ ചെയ്തവർ,കുവൈത്തിനു പുറത്ത് നിന്ന് വാക്സിനേഷൻ നടത്തിയവർ, കുവൈത്തിൽ നിന്ന് വാക്സിനേഷൻ നടത്തിയവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.വിശദാംശങ്ങൾ ഇവയാണു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LU6lRZR5du11TRtTXd5PvT
കുവൈത്ത് അംഗീകൃത വാക്സിനുകളായ ഫൈസർ(രണ്ട് ഡോസ് ), ആസ്ട്രസെനക/കോവിഷീൽഡ്(രണ്ട് ഡോസ് ), മോഡേണ(രണ്ട് ഡോസ് ), ജോൺസൻ & ജോൺസൺ ഒരു ഡോസും പൂർത്തിയാക്കുക.
- കുവൈത്ത് അംഗീകൃതമല്ലാത്ത റഷ്യൻ, ചൈനീസ് വാക്സിനുകളായ സിനോഫാം, സ്പുട്നിക്, സിനോവാക് എന്നിവ സ്വീകരിച്ചവർ ഇതിനു പുറമേ കുവൈത്ത് അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണം.
- കുവൈത്ത് ഇമ്മ്യൂൺ ആപ്പിലും മൊബൈൽ ഐഡി ആപ്പിലും ഇവ ഡൗൺലോഡ് ചെയ്ത് ഇവയുടെ സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം..
- വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവരുടെ പേപ്പർ രൂപത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ഇവയിൽ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ പേരു,സ്വീകരിച്ച വാക്സിന്റെ പേര്, തീയതികൾ, വാക്സിൻ സ്വീകരിച്ച സ്ഥലം, മുതലായ വിവരങ്ങൾ ഉണ്ടായിരിക്കണം. ഇവ സ്കാൻ ചെയ്താൽ ഇതേ വിവരങ്ങൾ ലഭ്യമാവുന്ന ക്യൂ.ആർ കോഡും സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം.
*ക്യൂ.ആർ കോഡ് റീഡ് ചെയ്യപ്പെടാത്ത സാഹചര്യം നേരിടുന്നവർ എന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ലിങ്കിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ഇവക്ക് അംഗീകാരം, നേടുകയും വേണം.
Comments (0)