ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :പ്രവാസികൾ ഇനിയും കാത്തിരിക്കേണ്ടി വരും ???
കുവൈത്ത് സിറ്റി :
ഇന്ത്യയടക്കം ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇന്നലെ നടന്ന സിവിൽ ഏവിയേഷൻ അംഗങ്ങളുടെ യോഗത്തിലും തീരുമാനമായില്ല”ഉയർന്ന അപകടസാധ്യത” എന്ന് തരംതിരിച്ചിരുന്ന രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് ആരംഭിക്കുന്നതിന് വ്യവസ്ഥകളും മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ സർവീസുകൾ എന്നാരംഭിക്കുമെന്ന കാര്യത്തിൽ ഉടനടി തീരുമാനം എടുക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ നിർദേശിച്ചു .വിമാന സർവീസുകൾ ആരംഭിക്കാൻ മന്ത്രി സഭാ തീരുമാനിച്ചെങ്കിലും ഇതിനായി കൂടുതൽ ഒരുക്കങ്ങൾ ആവ്ശ്യമുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത് .ഈജിപ്ത് ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആനുപാതികമായി വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്തുന്നതും കുവൈത്തിൽ നിന്നുള്ള വിമാന കമ്പനികൾക്കും വിദേശ വിമാന കമ്പനികൾക്കും എത്ര യാത്രക്കാരെ അനുവദിക്കണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനിയും തീരുമാനമാകേണ്ടതുണ്ട് .ഇതോടെ ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ കുവൈത്തിലേക്ക് എത്തുന്നതിനായി കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായിരിക്കുകയാണ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HqCOye4rxBQKXW5ucBtdIh
Comments (0)