Posted By user Posted On

കുവൈത്ത് ജലീബ് ശുവൈഖിൽ നിയമം ലംഘനം നടത്തുന്നവരെ നാടുകടത്തും

കുവൈത്ത് സിറ്റി: സർക്കാർ ഏർപ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ ജലീബ് പ്രദേശത്ത് താമസിക്കുന്ന പ്രവാസികളെ ഭരണപരമായി നാടുകടത്തണമെന്ന് മേഖലയിലെ സ്ഥിതിഗതികളിലെ വിലയിരുത്താൻ നിയോഗിക്കപ്പെട്ട സംയുക്ത മന്ത്രിതല സമിതി നിർദേശിച്ചു എല്ലാ ലംഘനങ്ങളും പട്ടികപ്പെടുത്തുക, ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക, ഈ ലംഘനങ്ങൾ പരിമിതപ്പെടുത്താനുള്ള ഒരു സംവിധാനം സ്ഥാപിക്കുക എന്നിവ കമ്മിറ്റിയുടെ ചുമതലകളാണ് ക്രമരഹിതമായ വിപണികൾ, തെരുവ് കച്ചവടക്കാർ, ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ തുടങ്ങിയ നിയമ ലംഘനങ്ങൾ ഇല്ലാതാക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ഇത് ഗണ്യമായും ഫലപ്രദമായും സംഭാവന ചെയ്യുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *